KSDLIVENEWS

Real news for everyone

ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ ആറ് വരി പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ചെലവ് 5500 കോടി രൂപ

SHARE THIS ON

ഡൽഹി: ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരിപ്പാലം ഉദ്ഘാടനം ചെയ്തു. 5500 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് 9.76 കിലോമീറ്റർ നീളമുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്‌തത്‌.

വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയുടെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്നതാണ് പാലം. NDA കാലത്തെ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി. ബിഹാറില്‍ മുന്‍പ് വൈദ്യുതി ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. പതിനായിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കി.

ഒരു കാലത്ത് അഴിമതിയുടെ പേരിലാണ് ബിഹാര്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് വികസനത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു. ഒരുകാലത്ത് ബീഹാറിൽ ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിച്ചു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!