KSDLIVENEWS

Real news for everyone

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി

SHARE THIS ON

കൊച്ചി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എന്നിവര്‍ സ്വീകരിച്ചു.കേരള വാർത്തകൾ

ഇന്ന് രാവിലെ ഏകദേശം 10. 40 ഓടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതിയെത്തിയത്. രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കും. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര സന്ദര്‍ശനം, തൃശൂരില്‍ വൈദ്യരത്‌നം ആയുര്‍വേദ കോളജിന്റെ സുവര്‍ണജൂബിലി സമാപനം ഉദ്ഘാടനം, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്നിവയാണ് ഇന്നത്തെ പരിപാടി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം 28ന് രാവിലെ എട്ടിന് അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മിസോറമിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!