വന്ദേ ഭാരത് ട്രെയിനുകളിൽ ഇനി വിമാനങ്ങളിലേതുപോലെ ഭക്ഷണം: മെനു വെട്ടിച്ചുരുക്കി റെയിൽവേ

ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു. വിമാനയാത്രകളിൽ നൽകുന്നതിന് സമാനമായ രീതിയിൽ വിഭവങ്ങളുടെ എണ്ണം കുറച്ച് മികച്ച ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്ന പദ്ധതിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയുടെ മെനു വെട്ടിച്ചുരുക്കി.ബസ് ടിക്കറ്റ്
മുംബൈ-ബെംഗളൂരു, ഹൗറ-കാമാഖ്യ, ന്യൂഡൽഹി-വാരണാസി എന്നീ മൂന്ന് വന്ദേ ഭാരത് സ്ലീപ്പർ റൂട്ടുകളിലാണ് നിലവിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ ആർ സി ടി സി) ആണ് ഈ പുതിയ മെനു അവതരിപ്പിച്ചത്. റെയിൽവേയുടെയോ നിലവിലുള്ള കാറ്ററിംഗ് കരാറുകാരുടെയോ അടുക്കളകൾക്ക് പകരം പ്രമുഖ ക്ലൗഡ് കിച്ചണുകളാണ് പരീക്ഷണ പദ്ധതിക്ക് കീഴിൽ ഭക്ഷണം തയ്യാറാക്കുന്നത്.
കാമാഖ്യ ലൈനിൽ മെയ്ഫെയർ ഗ്രൂപ്പുമായും ഹൗറയിൽ താജ് സാറ്റ്സുമായും മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകളിൽ സരോവർ പോർട്ടിക്കോ ഗ്രൂപ്പുമായും സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനങ്ങൾക്കും ഹോട്ടലുകൾക്കും ഭക്ഷണം നൽകുന്ന സെൽ കിച്ചണുകളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ നിശ്ചിത ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായി പാക്ക് ചെയ്ത് വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രഭാതഭക്ഷണമായി ചട്നിയും സാമ്പാറും ചേർത്ത ഇഡ്ഡലിയും വടയും അല്ലെങ്കിൽ പോഹയോ ഉപ്പുമാവോ ആയിരിക്കും ലഭിക്കുക. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, ചോറ്, പരിപ്പ് കറി എന്നിവയ്ക്കൊപ്പം ചിക്കനോ വെജിറ്റബിൾ കറിയോ പ്രധാന വിഭവമായി നൽകും.ബസ് ടിക്കറ്റ്
പുതിയ പരിഷ്കാരത്തോടെ നേരത്തെ യാത്രക്കാർക്ക് നൽകിയിരുന്ന നിരവധി വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിൽ നിന്ന് സൂപ്പ്, മുട്ട ഓംലെറ്റ്, സാൻഡ്വിച്ച്, മോര്, ചോക്ലേറ്റുകൾ എന്നിവയും ഉച്ചഭക്ഷണത്തിൽ നിന്നും അത്താഴത്തിൽ നിന്നും തോരൻ (ഡ്രൈ വെജിറ്റബിൾ), തൈര്, സാലഡ്, അച്ചാർ, മധുരപലഹാരങ്ങൾ എന്നിവയുമാണ് ഒഴിവാക്കിയത്. ഇതോടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ ആകെ ഭാരം 700-750 ഗ്രാമിൽ നിന്ന് 450-500 ഗ്രാമായി കുറഞ്ഞു. എന്നാൽ ഓരോ വിഭവത്തിന്റെയും അളവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഐ ആർ സി ടി സി ഉദ്യോഗസ്ഥർ വ്യക്തമാക്കി.ബസ് ടിക്കറ്റ്
ക്ലൗഡ് കിച്ചണുകൾ വഴി പുതിയ രീതിയിൽ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതിന് ശേഷം പരാതികളിൽ 10 ശതമാനത്തിന്റെ കുറവുണ്ടായതായി വെസ്റ്റ് സോൺ ഗ്രൂപ്പ് ജനറൽ മാനേജർ അറിയിച്ചു. പരീക്ഷണം വിജയകരമാണെന്ന് കണ്ടാൽ മറ്റ് ദീർഘദൂര ട്രെയിനുകളിലേക്കും പ്രീമിയം ട്രെയിനുകളിലേക്കും ഈ പുതിയ ഭക്ഷണ മാതൃക വ്യാപിപ്പിക്കാൻ ഐ ആർ സി ടി സി ആലോചിക്കുന്നുണ്ട്.

