കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ; ഗവർണർ രാജ്ഭവനിൽ തിരിച്ചെത്തി

തിരുവനന്തപുരം: കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച നടന്ന പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്. തുടര്‍ന്നു താന്‍ രാജ് ഭവനില്‍ മടങ്ങിയെത്തിയതായി അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയ ഗവര്‍ണര്‍ക്കു കോവിഡ് പരിശോധനാ ഫലം പോസിറ് റീവായതിനെ തുടര്‍ന്നു നവംബര്‍ ഒന്‍പതു മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

