KSDLIVENEWS

Real news for everyone

എം.സി കമറുദ്ദീൻ എംഎൽഎയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

SHARE THIS ON

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസമായി റിമാന്‍ഡില്‍ തുടരുകയാണ് എംഎല്‍എ. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളില്‍ കൂടി എം സി കമറുദ്ദീനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എം എല്‍എ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി. അതേ സമയം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തിയിരുന്നു.‌ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാല്‍ എംഎല്‍എയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു. കേസില്‍ ഒളിവില്‍പ്പോയ ഒന്നാംപ്രതി പൂക്കോയ തങ്ങളെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!