രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 86,42,771 ലക്ഷവും ;
24 മണിക്കൂറിനിടെ 44,376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 481 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 44,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയര്‍ന്നു.
രാജ്യത്ത് വൈറസ് ബാധിതരായി ചികില്‍സയിലുള്ളവര്‍ 4,44,746 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,816 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 86,42,771 ആയി.
ഇന്നലെ മാത്രം 481 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,34,699 ആയി ഉയര്‍ന്നു

