KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ;
സുരക്ഷാ ക്രമീകരണങ്ങൾ കളക്ടർ വിലയിരുത്തി

SHARE THIS ON

കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ ഡോ. ഡി.സജിത് ബാബു കാസർഗോഡ് ഗവ. കോളേജിലെ സ്‌ട്രോങ്‌ റൂം സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് കളക്ടർ മാർഗനിർദേശങ്ങൾ നൽകി. തിരഞ്ഞെടുപ്പിനുശേഷം കാസർകോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങൾ അതി സുരക്ഷയോടെ ഇവിടെയാണ് സൂക്ഷിക്കുക. ഈ പഞ്ചായത്തുകളുടെയും നഗരസഭയുടെയും പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും കോളേജിൽ തന്നെയാണ് സജ്ജീകരിക്കുക. ഇവയുടെ വോട്ടെണ്ണെൽ കേന്ദ്രവും ഇവിടെ തന്നെയാണ്.
ജില്ലാ പോലീസ് മേധാവി ഡി.ശില്പ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ വി.ജെ.ഷംസുദ്ദീൻ, അസി. റിട്ടേണിങ് ഓഫീസർ അനുപം എന്നിവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു. കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിലുള്ള ജില്ലയിലെ പ്രശ്നബാധിത പോളിങ് ബൂത്തുകളുടെ സന്ദർശനം രണ്ടാംദിനവും തുടർന്നു.
ബുധനാഴ്ച കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകൾ, അജാനൂർ, പൂല്ലൂർപെരിയ, ചെമ്മനാട്, മടിക്കൈ, കയ്യൂർചീമേനി, പിലിക്കോട്, പടന്ന, തൃക്കരിപ്പൂർ, പള്ളിക്കര എന്നീ പഞ്ചായത്തുകളിലെ പ്രശ്നബാധിത ബൂത്തുകളാണ് സന്ദർശിച്ചത്. സബ്കളക്ടർ ഡി.ആർ.മേഘശ്രീയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!