KSDLIVENEWS

Real news for everyone

ഭൂമി കാൽക്കീഴിലാക്കുന്നതിന് വീണ്ടും തെളിവുകൾ തന്ന് അന്യഗ്രഹ ജീവികൾ , മൂന്നാമത്തെ ഫലകം കണ്ടെത്തിയത് അമേരിക്കയിൽ നിന്ന് … സിനിമയിൽ കണ്ടതെല്ലാം യാഥാർത്ഥ്യമാകുന്നുവോ ?

SHARE THIS ON

കാലിഫോര്‍ണിയ: കടുത്ത ദുരൂഹത ഉയര്‍ത്തി, അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചെന്നു കരുതുന്ന മൂന്നാമത്ത ഫലകവും കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഒരു പര്‍വതത്തിലാണ് ഫലകം കണ്ടെത്തിയത്. മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കണ്ടെത്തിയത് പാറകൊണ്ട് നിര്‍മ്മിച്ച ഫലകമെന്നാണ് റിപ്പോര്‍ട്ട്. റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയന്‍ കോട്ടയ്ക്ക് തൊട്ടരികിലായാണ് ഇതിനുമുമ്ബ് ഫലകം കണ്ടെത്തിയത്. അതിന് ഒരാഴ്ച കഴിയുന്നതിനു മുമ്ബാണ് അടുത്ത ഫലകം കണ്ടത്. അമേരിക്കയിലെ തെക്കന്‍ യൂറ്റായിലെ മരുഭൂമിയില്‍ നിന്നാണ് ആദ്യഫലം ലഭിച്ചത്. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനിയയിലെ ഫലകം പ്രത്യക്ഷപ്പെട്ടത്.

പത്തടി ഉയരവും 18 ഇഞ്ച് വീതിയുളളതാണ് ഇപ്പോള്‍ ലഭിച്ച ഫലകം. പൊടുന്നനെയാണ് ഫലകം ഇവിടെ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയില്‍ ഉറപ്പിച്ച നിലയിലാണ് ഫലകം. ഇത്തരമൊരു ഫലകം സ്ഥാപിക്കണമെങ്കില്‍ നിരവധി പേരുടെ പ്രയത്നം ആവശ്യമാണ്. എന്നാല്‍ മനുഷ്യര്‍ സ്ഥാപിച്ചതിന്റെ ഒരു ലക്ഷണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് അന്യഗ്രഹജീവകളാണ് ഇതിനുപിന്നിലെന്ന വിശ്വാസം ശക്തമായത്. എന്നാല്‍, ഇക്കാര്യത്തി​ന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ശാസ്ത്രലോകവും ഇതിനെക്കുറിച്ച്‌ ഒന്നും തുറന്നുപറയുന്നില്ല. നേരത്തേ കണ്ടെത്തിയ ഫലകങ്ങളെക്കുറിച്ചുളള വിവരങ്ങളും പുത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് ഇതെന്നാണ് ശാസ്തലോകം പറയുന്നത്.

ഭൂമിയില്‍ അന്യഗ്രഹജീവികള്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ലക്ഷണമാണ് ഇതൊണ് അന്യഗ്രഹ ജീവികളെ വിശ്വസിക്കുന്നവര്‍ പറയുന്നത്. നേരത്തേ പറക്കും തളികകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടെന്ന് ഇവര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ തങ്ങളുടെ വിശ്വാസം സത്യമാണെന്ന് തെളിയിക്കുന്നതാണെന്നാണ് അവര്‍ പറയുന്നത്.

സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്‌പേസ് ഒഡീസിയില്‍ ‘ ഇതുപോലൊരു സ്തംഭത്തെ കാണാം.ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരില്‍ ആരെങ്കിലും നിര്‍മിച്ച്‌ മരുഭൂമിയില്‍ സ്ഥാപിച്ചതാകാന്‍ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകര്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!