KSDLIVENEWS

Real news for everyone

ജനുവരി നാലുമുതൽ സ്കൂളുകൾ തുറക്കാൻ അനുവദിക്കണം ; സംസ്ഥാന മുഖ്യമന്ത്രിമാർക്ക് സിഐഎസ്സിഇയുടെ കത്ത്

SHARE THIS ON

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്‌ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. 10,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോജക്‌ട് വര്‍ക്ക്, പ്രാക്ടിക്കല്‍ വര്‍ക്ക്, തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ ഇത് വഴി സാധിക്കുമെന്ന് കത്തില്‍ സിഐഎസ്‌സിഇ ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂളുകള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും സിഐഎസ്‌സിഇ അറിയിച്ചു. ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനും സിഐഎസ്‌സിഇ കത്ത് നല്‍കിയിട്ടുണ്ട് ഐസിഎസ്‌ഇ, ഐഎസ്‌സി വാര്‍ഷിക ബോര്‍ഡ് പരീക്ഷകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!