KSDLIVENEWS

Real news for everyone

രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടുന്ന വിരുതനെ നാട്ടുകാര്‍ കാത്തിരുന്നു പിടികൂടി

SHARE THIS ON

കാസര്‍ഗോഡ് :  പതിവായി രാത്രിയില്‍ വന്ന് വാതില്‍ മുട്ടുകയും തുറന്ന് നോക്കിയാല്‍ ആരെയും കാണാന്‍ കഴിയാതെയും ഭയപ്പാടോടെ കഴിഞ്ഞ ജനങ്ങള്‍ക്ക് ഒടുവില്‍ ആശ്വാസമായി. വാതില്‍ മുട്ടുന്നയാളെ നാട്ടുകാര്‍ കെണി വെച്ച് കുടുക്കുകയായിരുന്നു. 

വാതിലില്‍ മുട്ടുന്ന സംഭവം പതിവയാതോടേ നാട്ടുകാരെല്ലാം ചേര്‍ന്ന് ആളെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ബുധാനഴ്ച രാത്രിയും സംഭവം ആവര്‍ത്തിക്കുകയും വാതിലില്‍ മുട്ടിയ ഉടന്‍ തുറക്കുകയും ചെയ്തു. നാട്ടുകരും ഓടിയെത്തിയതോടെ ആളെ പിടികൂടി. 

തമിഴ്നാട് സ്വദേശി രവി എം (39)നെയാണ് പിടികൂടിയാത്. പിന്നീട് കാസര്‍കോട് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്തിനാണ് വാതിലില്‍ മുട്ടുന്നതെന്നതിന് വ്യക്തമായ ഉത്തരം ഇയാളില്‍ നിന്നും ഇനിയും കിട്ടിയിട്ടില്ല. പൊലീസിനോട് ഇയാള്‍ ഒന്നും വിട്ടു പറയുന്നില്ല.

ഇയാളുടെ വിരലടയാളം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!