KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ പുതിയതായി 1,317 പേര്‍ക്ക് കൂടി കൊവിഡ് ; 655 പേർക്ക് മുക്തി ; അഞ്ച് മരണം

SHARE THIS ON

അബുദാബി : യുഎഇയില്‍ പുതിയതായി 1,317 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി വ്യാഴാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചികിത്സയിലായിരുന്ന 655 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

132,380 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 172,751 ആയി.

ഇവരില്‍ 157,035 പേരാണ് ഇതിനോടകം രോഗമുക്തരായത്. 585 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു.

നിലവില്‍ 15,131 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.69 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!