Covid_19
ഖത്തറിൽ പുതുതായി 221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 228 പേർക്ക് മുക്തി

ദോഹ : ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 56 പേരുള്‍പ്പെടെ 221 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.
228 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ 2,497 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് മുക്തരുടെ ആകെ എണ്ണം 1,36,741. ഇതുവരെ കോവിഡ് പോസിറ്റീവ് ആയത് 1,39,477 പേരാണ്.
പരിശോധനയ്ക്ക് വിധേമായവരുടെ എണ്ണം 11,25,668. 24 മണിക്കൂറിനിടെ 11,096 പേരെയാണ് പരിശോധിച്ചത്. ആകെ മരണം 239.

