KSDLIVENEWS

Real news for everyone

കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം : മമത ബാനർജി

SHARE THIS ON

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

‘കര്‍ഷകരെ കുറിച്ച്‌ എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബംഗാളില്‍ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ കാര്‍ഷിക നിയമത്തെ അതിശക്തമായി എതിര്‍ത്തിരുന്നു.’ മമത ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!