ഡോക്ടർ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ ഐ.എം.എ അനുശോചിച്ചു

കാസർഗോഡ്: ഡോ മുഹമ്മദ് കുഞ്ഞി ബദിയടുക്കയുടെ നിര്യാണത്തിൽ ഐ.എം.എ കാസറഗോഡ് ബ്രാഞ്ചിന്റെ ഓൺലൈൻ യോഗം അനുേ ശോചിച്ചു. യോഗത്തിൽ ഐ.എം.എ കാസറഗോഡ് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. നാരായണ നായ്ക് അധ്യക്ഷത വഹിച്ചു . യോഗത്തിൽ ഡോ.സുരേഷ് ബാബു, ഡോ. പി പി റാവ്വു, ഡോ. മൊയ്തീൻ കുഞ്ഞി, ഡോ. നാരായണ പ്രദിപ് , ഡോ. ജനാർദ്ദൻ നായ്ക്, ഡോ. രാജമോഹൻ ,ഡോ. ശ്രീപതി കാചംപാടി , ഡോ. വാസന്തി, ഡോ. തേജസ്വി, ഡോ. യു.എസ്.ഭറ്റ് ,എന്നിവർ സംസാരിച്ചു. ഡോ മുഹമ്മദ് കുഞ്ഞി യുടെ സേവനങ്ങളെ യോഗം അനുസ്മരിച്ചു. യോഗത്തിൽ ഐ.എം.എ സെക്രട്ടറി ഡോ. രാകേഷ് നന്ദി രേഖപ്പെടുത്തി.

