KSDLIVENEWS

Real news for everyone

പ്രണയാഭ്യർത്ഥനയിൽ വീണില്ല , ആത്മഹത്യാ ഭീഷണി മുഴക്കി ‘ വലയിലാക്കി . നിരന്തര പീഡനം ; 19 കാരൻ പിടിയിൽ

SHARE THIS ON

പത്തനംതിട്ട : പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്ബില്‍ വിഷ്ണു (19) ആണ് അറസ്റ്റിലായത്.ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് വിഷ്ണു ബന്ധുവായ പെണ്‍കുട്ടിയെ പ്രണയത്തില്‍ വീഴ്ത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ സമയത്താണ് പെണ്‍കുട്ടി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരുള്ള ബന്ധുവീട്ടില്‍ എത്തുന്നത്. ഈ സമയത്താണ് പ്രതിയായ വിഷ്ണു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. നിരന്തരം പ്രണയ അഭ്യര്‍ഥന നടത്തിയിട്ടും വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യാഭീഷണി മുഴക്കിയാണ് വിഷ്ണു വരുതിയിലാക്കുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ബന്ധുക്കള്‍ പരാതി നല്‍കിയതോടെ വിഷ്ണുവും കുടുംബവും വീട്ടില്‍ നിന്ന് മുങ്ങി.

രഹസ്യ വിവരം ലഭിച്ച പൊലീസ് തിരുവന്‍വണ്ടൂരിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നും വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കകുയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!