തളങ്കര യിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വ്യാജേന നിയമ വിരുദ്ധമായി മുജാഹിദ് നടത്തിവന്നിരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഹൈകോടതിയുടെ വിലക്ക്

തളങ്കര കടവത്ത് ക്രസൻ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിന് വേണ്ടി നിർമിച്ച കെട്ടിടത്തിലാണ് മുജാഹിദ് വിഭാഗം മതപരവും ആരാധനയും മറ്റു കാര്യങ്ങളും നടത്തി വന്നിരുന്നത് .പ്രസ്തുത കെട്ടിടം ഗോഡൗൺ അല്ലാതെ വേറെ ഒരു രീതിയിലുള്ള പ്രവർത്തനങ്ങൾക്കും അനുമതി കൊടുക്കാൻ പാടില്ല എന്ന വ്യക്തമായ നിർദേശം കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് മുൻ ജില്ലാ കലക്ടർ രേഖാമൂലം നൽകിയിട്ടുള്ളതാണ് .ഈ ഉത്തരവ് നടപ്പിൽ വരുത്തേണ്ട പൂർണ ഉത്തരവാദിത്വം കാസറഗോഡ് മുനിസിപ്പാലിറ്റിക്കായിരുന്നു .എന്നാൽ പ്രസ്തുത ഗോഡൗണിൻ്റെ മറവിൽ മറ്റു പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ പരിസരവാസികൾ പരാതിയുമായി മുനിസിപ്പാലിറ്റിയെ സമീപിച്ചു .പക്ഷെ മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുല്ലു വിലയാണ് ആ പരാതിക്കും കലക്ടറുടെ ഉത്തരവിനും കൽപിച്ചത് .ഇതിൽ ചാരിറ്റബിൾ ട്രസ്റ്റിനെതിരെയും മുനിസിപ്പാലിറ്റിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെയും പരിസരവാസികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു .ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത കെട്ടിടത്തിൽ മുജാഹിദ് വിഭാഗം നടത്തിവന്നിരുന്ന എല്ലാ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടീച്ചു.
ഇതിന് മുമ്പും പരിസരവാസികളിൽ മറ്റു ചിലർ കാസറഗോഡ് മുൻ സിഫ് കോടതിയിൽ പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ കാസറഗോഡ് മുൻസിഫ് കോടതിയും മൂന്ന് മാസം തന്നെ പ്രസ്തുത കെട്ടിടത്തിലെ എല്ലാ പ്രവർത്തനങൾക്കും വിലക്ക് ഏർപെടുത്തിയിട്ടുള്ളതാണ് .എന്നാൽ ഈ വിലക്ക് ലംഘിച്ച് പ്രസ്തുത കെട്ടിടത്തിൽ മുജാഹിദ് വിഭാഗം മറ്റു പ്രവർത്തനങ്ങൾ നടത്തിയതിന് കോടതിയലക്ഷ്യത്തിൻ്റെ മറ്റൊരു കേസ് കൂടി ഈ ട്രസ്റ്റിനെതിരെ നിലവിലുണ്ട് .

