KSDLIVENEWS

Real news for everyone

Covid_19
ഒമാനിൽ പുതുതായി 164 പേർക്ക് കൂടി കോവിഡ് ; 314 പേർക്ക് രോഗ മുക്തി ; ഏഴ് മരണം

SHARE THIS ON

മസ്കറ്റ് : ഒമാനിൽ ഏഴുപേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു . 164 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,490 ആയി . ആകെ 1461 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് പുതിയതായി 314 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . രാജ്യത്ത് ഇതുവരെ 117034 പേരാണ് രോഗമുക്തരായത് . രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.3 ശതമാനമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത് . ഇപ്പോൾ 141 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് . ഇവരിൽ 71 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!