മെസ്സിയെ എതിരാളിയായല്ല , ഉറ്റസുഹൃത്തായാണ് കണ്ടത് – ക്രിസ്ത്യാനോ

ബാഴ്സലോണ: ആധുനിക ഫുട്ബാളിലെ ബദ്ധവൈരികള്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വേണ്ടിവന്നാല്‍ അവരുടെ പേരില്‍ അടികൂടാനും ചാകാനും പോലും ആരാധകര്‍ക്ക് മടിയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയും ആരാധകരുടെ കാര്യമാണ് പറയുന്നത്. എന്നാല്‍, ദീര്‍ഘകാലത്തിനു ശേഷം ഇരുവരും കളിക്കളത്തില്‍ പോര്‍മുഖങ്ങളില്‍ നേര്‍ക്കുനേര്‍ കാണുമ്ബോള്‍ റൊണാള്‍ഡോക്ക് പറയാനുള്ളത് തങ്ങള്‍ക്കിടയിലെ ശത്രുതയെക്കുറിച്ചല്ല, സൗഹൃദത്തെക്കുറിച്ചാണ്.
‘മെസ്സിയെ ഒരിക്കലും എതിരാളിയായല്ല ഞാന്‍ കണ്ടത്. എപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ബന്ധമായിരുന്നു. ആരാധകര്‍ ആവേശം നിലനിര്‍ത്താനായി ഞങ്ങളെ ശത്രുക്കളായാണ് കാണുന്നത്.തെന്റ ടീമിനായി സര്‍വം സമര്‍പ്പിക്കുന്ന കളിക്കാരനാണ് മെസ്സി. ഞാനും അങ്ങനെതന്നെയാണ്. അദ്ദേഹത്തിനൊപ്പം എനിക്കും അംഗീകാരങ്ങള്‍ ലഭിച്ചത് സന്തോഷമാണ്. എന്നെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചാലും ഇതുതന്നെയായിരിക്കും മറുപടി എന്ന് എനിക്കുറപ്പുണ്ട്…’ യുവേഫ ചാമ്ബ്യന്‍സ് ലീഗിലെ ജി ഗ്രൂപ്പില്‍ മെസ്സിയുടെ ബാഴ്സലോണയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് യുവന്‍റസ് തോല്‍പിച്ച മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.
2018 ല്‍ ബാഴ്സയുടെ കടുത്ത എതിരാളികളായ റയല്‍ മഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ടീമായ യുവന്‍റസില്‍ ചേക്കേറിയ ശേഷം റൊണാള്‍ഡോയും മെസ്സിയും കളിക്കളത്തില്‍ മുഖാമുഖം നില്‍ക്കുന്നത് ഇതാദ്യമായിരുന്നു. ആ പോരാട്ടത്തില്‍ മെസ്സിയുടെ ടീമിനെ തോല്‍പിച്ചെങ്കിലും അദ്ദേഹത്തോടുള്ള മതിപ്പ് ക്രിസ്റ്റ്യാനോ മറച്ചുവെക്കുന്നില്ല.
‘ബാഴ്സക്കിത് കടുപ്പമേറിയ ഘട്ടമാണ്. പക്ഷേ, അവര്‍ ബാഴ്സയാണെന്നോര്ക്കണം. പ്രതിസന്ധിയില്‍നിന്ന് അവര്‍ പുറത്തുവരുകതന്നെ ചെയ്യും. ഇപ്പോഴും അവര്‍ മികച്ച ടീമാണ്.’ ^ക്രിസ്റ്റ്യാനോ പറഞ്ഞു.

