KSDLIVENEWS

Real news for everyone

ഏഴ് മണിക്ക് മുമ്പേ മന്ത്രി വോട്ട് ചെയ്ത് മടങ്ങി ; തിരഞ്ഞെടുപ്പ് ചട്ടലംഘനം , മൊയ്തീനെതിരെ പരാതിയുമായി അനിൽ അക്കര

SHARE THIS ON

തൃശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയതീന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര. പോളിംഗ് സമയത്തിന് മുമ്ബേ മന്ത്രി വോട്ട് ചെയ്‌തെന്നാണ് അനില്‍ അക്കരയുടെ പരാതി. മന്ത്രി രാവിലെ 6.55ന് വോട്ട് ചെയ്‌തെന്നാണ് എം എല്‍ എയുടെ ആരോപണം.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. നാട്ടില്‍ വോട്ട് ചെയ്യാനുളള സമയം മന്ത്രിയായാലും സാധാരണക്കാരനായാലും ഒരു പോലെയാണ്. സ്വന്തം നാട്ടില്‍ ജനാധിപത്യ മര്യാദ സ്വീകരിക്കേണ്ടത് പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഈ വകുപ്പിന്റെ കീഴിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!