KSDLIVENEWS

Real news for everyone

ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം ; നേതാക്കൾ ആശുപത്രിയിൽ

SHARE THIS ON

കൊല്‍ക്കത്ത: പശ്ചിമബം​ഗാള്‍ മുന്‍മുഖ്യമന്ത്രിയും സി പി എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വിവരം. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഭട്ടാചാര്യയുടെ നില ​ഗുരുതരമാണെന്ന് ബംഗാളിലെ പ്രാദേശിക മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ പ്രതികരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ ശ്വസിക്കുന്നത്കൊല്‍ക്കത്തയിലെ വു‌ഡ്‌ലാ‌ന്റ്‌ ആശുപത്രിയിലാണ് ഭട്ടാചാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോ​ഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആശുപത്രിയിലെത്തുകയും കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്‌ദ്ധാനം ചെയ്യുകയും ചെയ്‌തു. ​ഗവര്‍ണര്‍ ജ​ഗ്‌ദീപ് ധങ്കറും ആശുപത്രിയിലെത്തി മുന്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!