തദ്ദേശ തെരഞ്ഞെടുപ്പ് ; സത്യപ്രതിജ്ഞ നടപടികൾക്ക് ഒരുക്കം തുടങ്ങി.

കാസർഗോഡ് • തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ അംഗങ്ങളുടെ സത്യപ്രതിജ് നടത്താനുള്ള നടപടികൾക്കു ഒരുക്കം തുടങ്ങി . ജില്ല , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭ കൗൺസിലിലും ആദ്യ അംഗത്തെ സത്യ പ്രതിജ് ചെയ്യിക്കുന്നത് അതത് വരണാധികാരി ആയിരിക്കും . ഒന്നിൽ കൂടുതൽ വരണാധികാരി ഉള്ള നഗരസഭ് കൗൺസിലിൽ പ്രത്യേകം നിയോഗിക്കപ്പെട്ട വരണാധികാരി ആയിരിക്കും ഇത് നിർവഹിക്കുക . തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും ആദ്യം സത്യപ്രതിജ് ചെയ്ത അംഗം സത്യപ്രതിജ് ചെയ്യിക്കണം . സത്യപ്രതിജ് കഴിഞ്ഞു അംഗങ്ങളുടെ ആദ്യ യോഗം ഉടൻ ചേരണം .ആദ്യം പ്രതിജ്ഞ ചെയ്തു അംഗം ഈ യോഗത്തിൽ അധ്യക്ഷത വഹിക്കണം . പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , നഗരസഭയിൽ ചെയർമാൻ , വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ഈ യോഗത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി വായിക്കണം . സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പിനു നിയോഗിച്ചിട്ടുള്ള വരണാധികാരി ആയിരിക്കും ഭരണ സാരഥികളുടെ തിരഞ്ഞെടുപ്പ് നടത്തുക.
ഭരണസമിതി കാലാവധി നവംബർ 11 നും ഈ മാസം 20 നും ഇടയിൽ കാലാവധി അവസാനിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും 21 നു പ്രതിജ്ഞ എടുത്ത് അധികാരം ഏറ്റെടുക്കണം . പ്രതിജ്ഞാ ചടങ്ങുകൾക്ക് ഗ്രാമ പഞ്ചായത്തുകളിൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസി.ഡവലപ്മെന്റ് കമ്മിഷണർമാരും നഗരസഭ കൗൺസിലിൽ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തിൽ കലക്ടറും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട് . കലക്ടർക്കു ആണ് പ്രതിജ്ഞ ചടങ്ങുകൾ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ സമഗ്ര മേൽനോട്ടം .

