പോളിങ് വിതരണ കേന്ദ്രത്തിൽ എല്ലാവർക്കും പ്രവേശനമില്ല

കാസർഗോഡ് • പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെ കോമ്പൗണ്ടിനകത്ത് പ്രിസൈഡിങ് ഓഫീസർക്കും ഫസ്റ്റ് പോളിങ് ഓഫീസർക്കും മാത്രമായിരിക്കും പ്രവേശനം. പോളിങ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്കുള്ള വാഹനത്തിൽ ഇരിക്കണം. വാഹനത്തിൽ കിറ്റും ചെക്ക് ലിസ്റ്റും ഉണ്ടാകും. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് പോളിങ് ഓഫീസറും ഇ വി എം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി വരുന്നതിനു മുമ്പ് പോളിങ് ഉദ്യോഗസ്ഥർ കിറ്റിൽ ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പരിശോധിക്കണം. കുറവുള്ള കാര്യങ്ങൾ ബസിൽ വരുന്ന സെക്ടറൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തണം. പോളിങ് സാമഗ്രികളുടെ വിതരണ–-സ്വീകരണ കേന്ദ്രങ്ങളിൽ മൊബൈൽ കോവിഡ് ടെസ്റ്റിങ് സൗകര്യമേർപ്പെടുത്താൻ ഡി എം ഒയ്ക്ക് നിർദ്ദേശം നൽകി പോളിങ് ദിവസം കാസർകോട് നിന്ന് ബോവിക്കാനത്തേക്കും കാഞ്ഞങ്ങാട് നിന്ന് പരപ്പയിലേക്കും പ്രത്യേകം കെ എസ് ആർ ടി സി ഏർപ്പെടുത്തും.

