KSDLIVENEWS

Real news for everyone

സ്കൂളുകൾ ഡിസംബർ 14 ന് തുറക്കും ; കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹരിയാന സർക്കാർ

SHARE THIS ON

ഛണ്ഡീഗഢ്: ഹരിയാണയില്‍ ഡിസംബര്‍ 14 മുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനം. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അധ്യായനം പുനരാരംഭിക്കുന്നത്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ 72 മണിക്കൂറിനുള്ളിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഹജരാക്കുകയും വേണം.
സർക്കാർ-സ്വകാര്യ സ്കൂളുകളിലെ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഡിസംബർ 14 മുതലും ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഡിസംബർ 21 മുതലും ക്ലാസുകൾ ആരംഭിക്കും. രാവിലെ 10 മുതൽ ഒരുമണി വരെ ദിവസവും മൂന്ന് മണിക്കൂറാണ് ക്ലാസുകൾ നടക്കുകയെന്ന് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. അധ്യാപകരെയും വിദ്യാര്‍ഥികളെയും താപനില പരിശേധിക്കുകയും പനി ഉള്ളവരെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സൗജന്യ മെഡിക്കല്‍ പരിശോധനയ്ക്കുള്ള സംവിധാനം ജില്ലാ ഭരണകൂടം സജ്ജമാക്കും.
കോവിഡ് വ്യപാനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകൾ തുറക്കാനുള്ള ഹരിയാണ സർക്കാരിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!