KSDLIVENEWS

Real news for everyone

പൊന്നാനിയിൽ വാക്കുതർക്കത്തിനിടെ മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു ; ഭാര്യയും മകനും, മകളും പോലീസ് കസ്റ്റഡിയിൽ ; പിടഞ്ഞ് വീണ പിതാവിന് വെള്ളം കൊടുക്കാൻ പോലും മക്കൾ തയ്യാറായില്ലെന്ന് നാട്ടുകാർ

SHARE THIS ON

മലപ്പുറം: പൊന്നാനി വെളിയംകോട് പിതാവും, മകനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു. വെളിയംകോട് കിണര്‍ ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജിയുടെ മകന്‍ പള്ളിയകായില്‍ ഹംസു (62) വാണ് മകന്‍ ആബിദിന്റെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത്. മകന്‍ ആബിദിനെയും മറ്റൊരു മകളെയും ഹംസുവിന്റെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

.മകനുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ഹംസുവിന്റെ മരണത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ, മകന്റെ ഭാര്യ, മകള്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്സംഭവത്തില്‍ മകള്‍ നോക്കി നിന്നതായും മര്‍ദ്ദനമേറ്റ പിതാവിന് വെള്ളം നല്‍കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് മകനും ഒരു മകളുമാണ് ഇയാള്‍ക്ക്. മകള്‍ ചെന്നൈയില്‍ പഠിക്കുകയാണ്. ഇങ്ങനെയൊരു പിതാവിനെ സംരക്ഷിക്കാന്‍ ആകില്ലെന്നായിരുന്നു മകളുടെ നിലപാട്.

സ്വത്ത് സംബന്ധമായി പിതാവും മക്കളും വഴക്കായിരുന്നു. മാതാവും മക്കളും ഒരു ഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നു. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചും ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് ഇയാള്‍ പെരുമ്ബടപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയാണ് പെരുമ്ബടപ്പ് പൊലീസ് മകനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!