ബേക്കൽ തീരത്തൊരു ശില്പമൊരുങ്ങുന്നു ; ‘അമ്മൂമ്മയ്ക്കൊരുമ്മ’

ബേക്കൽ: ചരിത്രമുറങ്ങുന്ന ബേക്കൽ തീരത്ത് ‘അമ്മൂമ്മയ്ക്കൊരുമ്മ’ ശില്പമൊരുങ്ങുന്നു.
കാഞ്ഞങ്ങാട് നിത്യാനന്ദ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ സിവിൽ എൻജിനീയർ വിദ്യാർഥിയായ എം.വി.ചിത്രരാജും സംഘവുമാണ് ബി.ആർ.ഡി.സി.യുടെ കീഴിൽ ബേക്കൽ തീരത്ത് നിർമിക്കുന്ന 22 അടി ഉയരമുള്ള അഞ്ച് ശില്പങ്ങളുടെ നിർമാണത്തിന് നേതൃത്വം നൽകുന്നത്.
അറബിക്കടലിനെ അമ്മൂമ്മയായും അമ്മയായും ഉമ്മയായും കുട്ടിയെ നെഞ്ചോട് ചേർത്തു പിടിച്ച് ബേക്കൽ കോട്ടയുടെ കഥകൾ കോൽക്കളി ആഘോഷത്തിലുടെ കുഞ്ഞുങ്ങൾക്ക് ചൊല്ലിക്കൊടുക്കുന്നതാണ് ശില്പാവിഷ്കാരം.
കോൺക്രീറ്റിൽ നിർമിക്കുന്ന ശില്പത്തിന്റെ നിർമാണോദ്ഘാടനം 25-ന് കെ.കുഞ്ഞിരാമൻ എം.എൽ.എ. നിർവഹിക്കും. മൂന്നുവർഷം മുമ്പ് ശില്പനിർമാണം ഏറ്റെടുത്തെങ്കിലും അവധിക്കാലങ്ങളിൽ ശില്പ നിർമാണത്തിന് തടസ്സമായി നിന്നത് സൂര്യാഘാതമായിരുന്നു.
തുടർന്ന് വന്ന രണ്ട് പ്രളയങ്ങളും കോവിഡും ശില്പനിർമാണം വൈകിപ്പിച്ചു. ഡിസംബറിൽത്തന്നെ ശില്പനിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ശില്പി ചിത്രരാജ് പറഞ്ഞു. ആശിഷ് തമ്പാൻ, ലക്ഷ്മി സുധ, അപർണ വിജയൻ, മഞ്ജിമ മണി, അഭിനവ് ലാൽ, ഗോവർധനൻ എന്നീ വിദ്യാർഥികളാണ് സംഘത്തിലെ മറ്റുള്ളവർ.
പതിനൊന്നാം വയസ്സിൽ ശില്പകലയിൽ കേന്ദ്രസർക്കാരിന്റെ ടാലന്റ് റിസർച്ച് പുരസ്കാര സ്കോളർഷിപ്പും 2018-ൽ ഡൽഹിയിൽ നടന്ന ദേശീയ സാംസ്കാരികോത്സവത്തിൽ കേന്ദ്രസർക്കാർ ക്ഷണിച്ച ബാല ശില്പിയുമായിരുന്ന ചിത്രരാജ് നിരവധി ശില്പങ്ങൾ നിർമിച്ച് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 160 ദിവസം നടത്താനുദ്ദേശിക്കുന്ന ചിത്രരാജിന്റെ ‘ഇന്ത്യയുടെ സ്വർണനിലാവ്’ എന്ന ഓൺലൈൻ ശില്പ പ്രദർശനം 2021 ജനുവരി ഒന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ചീഫ് ആർട്ടിസ്റ്റായ പിതാവ് എം.വി.രവീന്ദ്രനാണ് ശില്പകലയിൽ ചിത്രരാജിന്റെ ഗുരു. അമ്മ ഉഷാ രവീന്ദ്രൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യവിഭാഗത്തിൽ ജോലിചെയ്യുന്നു. ജ്യേഷ്ഠൻ ശില്പരാജ് വിദ്യാർഥിയുമാണ്.നിർമാ

