KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ; പോളിങ് ബൂത്തുകളിൽ കോവിഡ് കരുതലൊരുക്കി ‘മാഷ് ടീം’.

SHARE THIS ON

തൃക്കരിപ്പൂർ: തിരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങളുമായി തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് മാഷ് ടീം.
പോളിങ് ബൂത്തുകളിൽ വോട്ടർമാർക്കാവശ്യമായ സൗകര്യങ്ങൾ സംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കിത്തുടങ്ങി. പഞ്ചായത്തിലെ 21 വാർഡുകളിലെ 43 ബൂത്തുകളിലും വോട്ടർമാർക്ക് അകലംപാലിച്ച് നിൽക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും നിൽക്കാൻ പ്രത്യേക നിര ബൂത്തിലെ സൗകര്യത്തിനനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി.
മാഷ് ടീമിലെ അധ്യാപകരോടൊപ്പം നാടകപ്രവർത്തകരായ മനു നടക്കാവും ഹാരിസ് നടക്കാവും പ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!