തദ്ദേശ തെരഞ്ഞെടുപ്പ് ;
ജില്ലയിൽ വോട്ടിങ് യന്ത്രങ്ങൾ കമ്മീഷൻ ചെയ്തു.

കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ വോട്ടിങ് യന്ത്രങ്ങൾ കമ്മീഷൻ ചെയ്തു . ബ്ലോക്ക് , നഗരസഭാ അടിസ്ഥാനത്തിൽ ജില്ലയിലെ 8 കേന്ദ്രങ്ങളിലായാണ് നടപടികൾ പൂർത്തിയാക്കിയത് . കാസർകോട് ഗവ.കോളജ് , ഹൊസൂർഗ് ഗവ . ഹയർസെക്കൻഡറി സ്കൂൾ , ദുർഗ ഹയർസെക്കൻഡറി സ്കൂൾ , കുമ്പള ഗവ . ഹയർസെക്കൻഡറി സ്കൂൾ , ബോവിക്കാനം ബിആർഎച്ച്എച്ച്എസ്എസ് , പരപ്പ ജിഎച്ച്എസ് , പടന്നക്കാട് നെഹ്റു കോളജ് , നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളാണ് പ്രവർത്തന കേന്ദ്രമായി നിശ്ചയിച്ചത് . ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങൾ പൊലീസ് അകമ്പടിയോടെയാണ് ഓരോ പഞ്ചായത്തിനായും നിശ്ചയിച്ചിരുന്ന മുറികളിലേക്ക് എത്തിച്ചത് . റിട്ടേണിങ് ഓഫിസർ , അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ , സ്ഥാനാർഥി അല്ലെങ്കിൽ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിച്ചത് . അതിന് ശേഷം സീൽ ചെയ്തു .

