KSDLIVENEWS

Real news for everyone

കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ടുകൾ , പ്രതീക്ഷയർപ്പിച്ച് ലോകം

SHARE THIS ON

ആദ്യഘട്ടത്തില്‍ 30 കോടി വാക്സിന്‍

മുന്‍ഗണന അനുസരിച്ച്‌ ആദ്യ ഘട്ടത്തില്‍ 30 കോടി വാക്സിനുകള്‍ ലഭ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്റാലയം വ്യക്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, ഹോം ഗാര്‍ഡ്സ്, മുനിസിപ്പല്‍ തൊഴിലാളികള്‍, അമ്ബത് വയസിന് മുകളിലുള്ളവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്.

അതേസമയം, കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള ഭാരത് ബയോടെക്കിന്റെയും സെറം ഇന്‍സ്​റ്റി​റ്റ്യൂട്ടിന്റെയും അപേക്ഷകള്‍ തള്ളിയെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്റാലയം അറിയിച്ചു. മതിയായ സുരക്ഷയും അവശ്യ തെളിവുകളുമില്ലാത്തതിനാലാണ് അപേക്ഷകള്‍ തള്ളിയതെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ ഘട്ടത്തില്‍ 22 കോടി ജനങ്ങള്‍ക്കായി നാല് കോടി ഡോസ് മരുന്നാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

28, 947കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍

വാക്സിന്‍ ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനായി രാജ്യത്ത് 28,947 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണുള്ളത്.

ഒമ്ബതോളം വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതില്‍ ഫൈസറും കോവിഷീല്‍ഡും കോവാക്സിനും അടിയന്തര ഉപയോഗത്തിനായി അനുമതി തേടിയിട്ടുണ്ട്. റഷ്യന്‍ വാക്സിനായ സ്പുട്നിക് ഫൈവ് ഇന്ത്യയില്‍ അടുത്തയാഴ്ച മൂന്നാം ഘട്ട ട്രയല്‍ ആരംഭിക്കും. സെറം ഇന്‍സ്​റ്റി​റ്റ്യൂട്ട് നോവാവാക്സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എന്‍.വി.എക്സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള തയ്യാറെടുപ്പിലാണ്. കാഡില ഹെല്‍ത്ത് കെയറിന്റെ ZYCovD ട്രയലിന്റെ രണ്ടാം ഘട്ടത്തിലും ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമി​റ്റഡിന്റെ വാക്സിന്‍ രണ്ടാം ഘട്ട പരീക്ഷണത്തിലുമാണ്. ജെന്നോവയുടെ തോമസ് ജെഫേഴ്സണിന്റെ പങ്കാളിത്തതോടെ വികസിപ്പിക്കുന്ന എച്ച്‌.ജി.സി.ഒ 19 വാക്സിന്റെ രണ്ടാം ഘട്ട ട്രയലുകള്‍ ആരംഭിക്കാനിരിക്കുകയാണ്.

അലര്‍ജിയുള്ളവര്‍ക്ക് മുന്നറിയിപ്പ്

ഭാരത് ബയോടെക്കും തോമസ് ജെഫേഴ്സണ്‍ സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിനും പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. അരബിന്ദോ ഫാര്‍മയുടെ കീഴില്‍ വികസിപ്പിക്കുന്ന വാക്സിനും ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തിലാണ്. ലോകത്താദ്യമായി പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന രാജ്യം ബ്രിട്ടനാണ്. അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ ജര്‍മ്മന്‍ മരുന്ന് കമ്ബനിയായ എന്റെക്കുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഫൈസര്‍ ബയോ എന്റെക് വാക്സിനാണ് ബ്രിട്ടണില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. വാക്സിന്‍ നല്‍കിയ 95 ശതമാനം പേരിലും അത് ഫലപ്രദമാണെന്ന് കമ്ബനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്‌ട്സ് റെഗുലേ​റ്ററി ഏജന്‍സിയാണ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, അലര്‍ജിയുളളവര്‍ ഫൈസര്‍ ബയോണ്‍ടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടനിലെ മെഡിസിന്‍ റെഗുലേ​റ്റര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യദിവസം വാക്സിന്‍ സ്വീകരിച്ച രണ്ടുപേര്‍ക്ക് കുത്തിവയ്പ്പിനെ തുടര്‍ന്ന് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫൈസറിന് അനുമതി

ഫൈസര്‍ കൊവിഡ് വാക്സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫൈസര്‍ നിര്‍മ്മിച്ച കൊവിഡ് വാക്സിന് ബഹ്റൈന്‍ അനുമതി നല്‍കിയത് ഈയിടെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ബാധിക്കാന്‍ സാദ്ധ്യത കൂടുതലുള്ള മ​റ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യം പരിഗണന നല്‍കുന്നത്. ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍ മാറി. ബ്രിട്ടന്‍, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും നിലവില്‍ വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!