KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 70 പേർക്കും. 55 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍്തതാക്കുറിപ്പ് (11.12.2020)

കാസര്‍കോട് ജില്ലയില്‍ 71 പേര്‍ക്ക് കോവിഡ്, 55 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7422 പേര്‍

വീടുകളില്‍ 7055 പേരും സ്ഥാപനങ്ങളില്‍ 367 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7422 പേരാണ്. പുതിയതായി 562 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1258 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 206 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 339 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 110 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

22870 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1072 പേര്‍ വിദേശത്ത് നിന്നെത്തിയവരും 839 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21686 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 944 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 676 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍-5
ബളാല്‍-2
ചെമ്മനാട്-1
ചെങ്കള-3
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-1
എന്‍മകജെ-1
കാഞ്ഞങ്ങാട്-2
കാറഡടുക്ക-1
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-1
മധൂര്‍-1
മടിക്കൈ- 1
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-14
നീലേശ്വരം- 7
പടന്ന-1
പളളിക്കര-4
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-2
ഉദുമ-3
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-3

ഇന്ന് കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

ബളാല്‍-6
ബേഡഡുക്ക-2
ചെമ്മനാട്-2
ഈസ്റ്റ് എളേരി-4
കളളാര്‍-1
കാഞ്ഞങ്ങാട്-4
കാസര്‍കോട്- 2
കിനാനൂര്‍ കരിന്തളം- 6
കോടോം ബേളൂര്‍-1
കുറ്റിക്കോല്‍- 2
മടിക്കൈ- 1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 10
പടന്ന-6
പളളിക്കര-1
ഉദുമ-2
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-3

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!