കർഷകർക്ക് വേണ്ടത് പഞ്ചാബികളുടെ വരുമാനം , മോദി സർക്കാർ ആഗ്രഹിക്കുന്നത് ബിഹാറികളുടെ വരുമാനം -രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്‍െറ വരുമാനം പഞ്ചാബിലുള്ളവരുടേതിന് സമാനമായിരിക്കണമെന്നാണ് ഓരോ കര്‍ഷകനും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം, രാജ്യത്തെ കര്‍ഷകര്‍ക്ക് ബിഹാറിലുള്ളവരുടെ വരുമാനം മതിയെന്നാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ജീവിതനിലവാരം കാണിക്കുന്ന സര്‍വേയുടെ കണക്കുകള്‍ സൂചിപ്പിച്ചാണ് രാഹുലിന്‍െറ ട്വീറ്റ്.
77,124 രൂപയാണ് രാജ്യത്തെ ശരാശരി ഒരു കര്‍ഷക കുടുംബത്തിന്‍െറ പ്രതിവര്‍ഷ വരുമാനം. അതയായത് 6427 രൂപ പ്രതിമാസം ലഭിക്കും. ഇതില്‍ 6223 രൂപ ചെലവ് വരുമെന്നും സര്‍വേയില്‍ പറയുന്നു. ഹരിയാനയും ജമ്മു ആന്‍ഡ് കശ്മീരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 1,42,668 രൂപയുമായി കേരളം നാലാമതാണ്. അതേസമയം പട്ടികയില്‍ അവസാനമുള്ള ബിഹാറിന്‍െറ പ്രതിവര്‍ഷ വരുമാനം 42,684 രൂപയാണ്. വെസ്റ്റ് ബംഗാളാണ് തൊട്ടുമുകളിലുള്ളത്.

