KSDLIVENEWS

Real news for everyone

മല്ലത്തെ ബലാൽസംഗ കേസ് അന്വേഷണം വനിതാ സെല്ലിന് ; രണ്ടാം പ്രതി ഒളിവിൽ

SHARE THIS ON

ബദിയഡുക്ക : കാമുകിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പിതൃസഹോദരിയുടെ സഹായത്തോടെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് ക്രൂരമായി ബലാൽസംഗം ചെയ്ത കേസ് വനിതാ സെല്ലിന് . കേസിന്റെ തുടർ അന്വേഷണം വനിതാ പൊലീസിനായിരിക്കും . നെല്ലിക്കട്ട , ബാലനടുക്കയിലെ ഇലക്ട്രീഷ്യനായ കീർത്തേശ് ( 22 ) , ഇയാളുടെ പിതൃസഹോദരി ഹേമലത ( 45 ) എന്നിവരാണ് കേസിലെ പ്രതികൾ . ഈ മാസം 12 ന് ആണ് കേസിനാസ്പദമായ സംഭവം . കീർത്തേശും പീഡനത്തിനു ഇരയായ യുവതിയും ഏറെകാലമായി പ്രണയത്തിലായിരുന്നു . ഇതിനിടയിൽ പെൺകുട്ടിയിൽ നിന്നു 80000 രൂപ കീർത്തേശ് കൈക്കലാക്കുകയും തിരികെ ചോദിച്ചപ്പോൾ പ്രശ്നം തുടങ്ങുകയും ചെയ്തുവത്രേ . സംഭവ ദിവസം പണം തിരികെ തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ കീർത്തേശും ഹേമലതയും ചേർന്ന് ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയി മല്ലത്തെ വീട്ടിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ് . ബലാൽസംഗം ചെറുത്തപ്പോൾ വായിൽ തുണി തിരുകുകയും തലയണ കൊണ്ട് മുഖത്ത് അമർത്തിപ്പിടിക്കുകയും ചെയ്തതായും പെൺകുട്ടി മൊഴി നൽകിയിരുന്നു . സംഭവത്തിൽ മുഖ്യപ്രതി കീർത്തേശ് റിമാന്റിലാണ് . രണ്ടാം പ്രതിയായ ഹേമലതയിൽ നിന്നു രണ്ടു തവണ മൊഴിയെടുത്തിരുന്നു . രണ്ട് മൊഴിയിലും വൈരുദ്ധ്യമുള്ളതായി പൊലീസ് പറഞ്ഞു . പെൺകുട്ടി പീഡനത്തിനു ഇരയായതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ട് . കേസിലെ മുഖ്യസാക്ഷിയായ ഓട്ടോ ഡ്രവറിൽ നിന്നു കഴിഞ്ഞ ദിവസം പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!