കട്ടിലിനടിയിൽ നവജാത ശിശുവിന്റെ മരണം ; ഇയർ ഫോൺ കേബിൾ കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയതെ ന്നു സൂചന

ബദിയഡുക്ക : ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചെടേക്കാലിലെ ഒരു വീട്ടിനുള്ളിൽ നവജാത ശിശുവിന്റെ ജഡം കാണപ്പെട്ട സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു . സംഭവത്തിൽ കൊലപാതകത്തിനു പൊലീസ് കേസെടുത്തു . ഇതു സംബന്ധിച്ചു കോടതിയിൽ റിപ്പോർട്ട് നൽകി . നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് . ചെടേക്കാലിലെ ഷാഫിയുടെ വീട്ടിലാണ് 15 നു വൈകിട്ട് നവജാതശിശുവിന്റെ ജഡം കണ്ടെത്തിയത് . രക്തസ്രാവത്തെ തുടർന്നു ഷാഫിയുടെ ഭാര്യയെ കാസർകോട്ട് ആശുപത്രിയിൽ എത്തിച്ചിരുന്നു . അവിടെ നടന്ന പരിശോധനയിലാണ് യുവതി പ്രസവിച്ചതായി ഡോക്ടർമാർ ക ണ്ടെത്തിയത് . ബന്ധുക്കൾ ഉടൻ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത് . നവജാത ശിശുവിന്റെ കഴുത്തിന്റെ ഇയർഫോൺ കേബിൾ കണ്ടെത്തിയിരുന്നതായി പറയുന്നു . പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്നു കണ്ടെത്തിയിരുന്നു . തുടർന്നാണ് പൊലീസ് കേസെടുത്തത്

