പ്രധാനമന്ത്രി നുണ പറയുന്നു , കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണം ; ആഞ്ഞടിച്ച് 11 പ്രതിപക്ഷ നേതാക്കൾ

കര്‍ഷക സമരത്തെ പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍. കര്‍ഷകരെ മുന്‍നിര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നുവെന്നതടക്കം പ്രധാനമന്ത്രിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പരിഷ്ക്കരണങ്ങള്‍ വേണമെന്നാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.സ്വാമിനാഥന് സമിതിയുടെ ശുപാര്‍ശ അനുസരിച്ച് മിനിമം താങ്ങുവില നടപ്പാക്കി എന്നതടക്കം പ്രധാനമന്ത്രിയാണ് നുണ പ്രചരിപ്പിക്കുന്നത്.കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണം. കര്‍ഷകരുമായി ചര്‍ച്ച നടത്തി പരിഷ്ക്കാരങ്ങള്‍ തയ്യാറാക്കുകയും ആവശ്യമെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുകയും വേണമെന്ന് രാഹുല്‍ ഗാന്ധിയും ശരദ് പവാറും സീതാറാം യച്ചൂരിയുമടക്കം 11 പ്രതിപക്ഷനേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

