KSDLIVENEWS

Real news for everyone

കർഷകർ ഹോട്ടൽ വളഞ്ഞു ; ബി.ജെ.പി നേതാക്കളെ പൊലീസ് പുറത്തെത്തിച്ചത് പിൻവാതിൽ വഴി

SHARE THIS ON

ഭാഗ്‌വാര: പഞ്ചാബിലെ ഹോട്ടലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിക്കെത്തിയ ബി.ജെ.പി നേതാക്കളെ കര്‍ഷകര്‍ തടഞ്ഞതിനെത്തുടര്‍ന്ന്​ പൊലീസ്​ പുറത്ത്​ കടത്തിയത്​ പിന്‍വാതിലിലൂടെ. ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടിയ ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു​.

നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തേക്ക് വിടില്ലെന്ന് അറിയിച്ച കര്‍ഷകര്‍ പരിപാടിക്കെത്തിയ ബി.ജെ.പി മഹിള നേതാവ്​ ഭാരതി ശര്‍മയടക്കമുള്ള നേതാക്കളെ അകത്തേക്ക്​ കടത്തിവിടാനും അനുവദിച്ചില്ല.

തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ ഓരോരുത്തരെയായി പൊലീസ് പിന്‍വാതിലിലൂടെ പുറത്ത്​ കടത്തുകയായിരുന്നുബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്‍റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്​, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരാണ്​ ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്​.

അതേസമയം ഹോട്ടല്‍ ഉടമ ബി.ജെ.പിക്കാരനാണെന്നും കാലി-കോഴിത്തീറ്റകള്‍ വില്‍പന നടത്തുന്ന ഇയാളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ ഗൂഡാലോചന നടത്താനായാണ്​ ഇവര്‍ ഹോട്ടലില്‍ ഒരുമിച്ച്‌​ കൂടിയതെന്ന് കര്‍ഷക​ സംഘടന നേതാവ്​ കിര്‍പാല്‍ സിങ്​ മുസ്സാപൂര്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഫഗ്​വാര സ്വദേശിയായ കേന്ദ്രമന്ത്രി സോംപ്രകാശിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് കര്‍ഷകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധം നടത്തിയത്. ഹോട്ടലിന്​ മുന്നില്‍ സംഘടനയുടെ കൊടി നാട്ടിയ പ്രവര്‍ത്തകര്‍ ​ഇത്​ നീക്കം ചെയ്യുകയോ ഭാവിയില്‍ ബി.ജെ.പി പരിപാടികള്‍ നടത്തുകയോ ചെയ്​താല്‍ വീണ്ടും സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന്​ മുന്നറിയിപ്പ്​ നല്‍കിയാണ്​ പിന്‍വാങ്ങിയത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!