തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു ; ബിജെപി പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം: ചാക്കയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണന് എന്നീ സിപിഎം പ്രവര്‍ത്തകരെ മൂന്നംഗ സംഘം ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമാണെന്നാണ് കരുത്തപ്പെടുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയുമായി(ചാക്ക വൈഎംഎ സോഷ്യല്‍ ലൈബ്രറി) ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വായനശാലയുടെ ഭരണം കൈകാര്യം ചെയ്തിരുന്നയാളാണ് പ്രദീപ്.
രണ്ടുപേരും വായനശാലയില്‍ ഇരിക്കുമ്ബോഴാണ് മൂന്ന് പേര് ബൈക്കുകളിലെത്തി ആക്രമണം നടത്തിയത്. ബൈക്കിലെത്തിയവര്‍ മദ്യലഹരിയിലായിരുന്നു എന്നും പറയപ്പെടുന്നു. ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
വെട്ടേറ്റ പ്രദീപിനെയും ഹരികൃഷ്ണനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദീപിന്റെ തലയുടെ പിന്‍വശത്താണ് വെട്ടേറ്റിരുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് പ്രദീപ്. ഹരികൃഷ്ണന് ഡിവൈഎഫ്ഐ നേതാവാണ്.
കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി പൊലീസ് പേട്ട, ചക്ക ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാളെ അധികം വൈകാതെ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

