ശബരിമലയിൽ ഇന്ന് മണ്ഡല പൂജ

പത്തനംതിട്ട: സന്നിധാനത്ത് ഇന്ന് മണ്ഡല പൂജ നടക്കും. മണ്ഡലകാലത്തിന് സമാപനം കുറിസിച്ചുകൊണ്ടുള്ള പൂജ ഇന്ന് രാവിലെ രാവിലെ 11.40നും 12.20നും ഇടയില്‍ നടക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ നടന്നതിന് ശേഷം ഇന്ന് രാത്രി ഒന്‍പത് മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ മുപ്പതിന് നട തുടയ്ക്കും.
തങ്കയങ്കിചാര്‍ത്തി ഇന്നലെ സന്നിധാനത്ത് ദീപാരാധന നടന്നു. അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് ആറന്മുളയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തി. ഒരു ദിവസം 3000 പേര്‍ക്കാണ് ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരു ദിവസം 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ മണ്ഡകാലത്ത് ഇതുവരെ ദര്‍ശനം നടത്തിയത് 71,706 പേര്‍ മാത്രമാണ്. തീര്‍ത്ഥാടന കാലയളവില്‍ ഇതുവരെ 390 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 289 പേര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. ഇതില്‍ 160 പൊലീസുകാരും, 88 ദേവസ്വം സ്റ്റാഫും ഉള്‍പ്പെടുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത് 96 തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്നും തിരിച്ചയച്ചു. സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേര്‍ക്ക് ദര്‍ശനം നല്‍കും. ഈ കാലയളവില്‍ ആര്‍ടി- പി.സിആറിന് പകരം ആര്‍.ടി.പി.സി. ലാമ്ബ് ഫലം മതിയാകുമെന്നും എന്‍ വാസു പറഞ്ഞു.

