KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് രോഗികൾ 23 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 834 കോവിഡ് മരണങ്ങള്‍ കൂടി

SHARE THIS ON

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്ക്. 834 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച്‌ രാജ്യത്ത് ആകെ മരണം 46,091 ആയി. ഇത് വരെ 16,39,599പേര്‍ രാജ്യത്ത് രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 56,110 പേര്‍ കൂടി രോഗമുക്തരായെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക്. 6,43,948 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനവും.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 11,088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രപ്രദേശില്‍ 9,024 പേര്‍ക്കും കര്‍ണാടകത്തില്‍ 6527 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,834 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നീതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇന്ന് ദില്ലിയില്‍ യോഗം ചേരും. പരീക്ഷണത്തിന്റെ പുരോഗതി സമിതി വിലയിരുത്തും. പ്രതിരോധമരുന്നിന്റെ വിതരണം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചും രൂപരേഖ തയ്യാറാക്കും. നിലവില്‍ രാജ്യത്ത് മൂന്നു കമ്ബനികളാണ് പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്. മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം പാദം നിലവില്‍ പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!