KSDLIVENEWS

Real news for everyone

നടുക്കം മാറാതെ… കരഞ്ഞു തളർന്ന് ഹരിത; കേസെടുക്കാനോ താക്കീത് ചെയ്യാനോ പോലീസ് തയ്യാറായില്ല

SHARE THIS ON

തേങ്കുറിശ്ശി: ജീവനിലേറെ സ്‌നേഹിച്ചവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവളാണ് ഹരിത. പ്രിയപ്പെട്ടവൻ ഇന്ന് ഒപ്പമില്ലെന്ന തിരിച്ചറിവ് ഹരിതയെ തളർത്തി. ഭർത്താവിന്റെ വിയോഗവും അച്ഛനും അമ്മാവനും പോലീസിന്റെ പിടിയിലായതും ഹരിതയ്ക്ക് ഇരട്ട പ്രഹരമായി.
അനീഷിന്റെ വിളിപ്പേരായ അപ്പു എന്ന പേരുപറഞ്ഞ് തേങ്ങിക്കരയുകയാണ് ഹരിത. ഇടയ്‌ക്ക്‌ ആശ്വസിപ്പിക്കാനെത്തുന്ന ഭർത്തൃപിതാവ് ആറുമുഖനോട് അച്ഛാ അച്ഛൻ വിളിക്ക്, അച്ഛൻ വിളിച്ചാൽ അപ്പു വരും… എന്നുപറയുന്നു, തേങ്ങലുകൾക്കിടെ ഹരിത.
ബി.ബി.എ.യ്‌ക്ക്‌ രണ്ടാംവർഷം പഠിക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ്ങും കൂലിപ്പണിയുമൊക്കെയാണ് അനീഷിന്റെ കുടുംബാംഗങ്ങളുടെ ജീവിതോപാധി. പണിതീരാത്ത ചെറിയ വീട്ടിലാണ് പത്തംഗ കുടുംബം താമസിക്കുന്നത്. ഹരിതയുടെ തുടർപഠനവും സംരക്ഷണവും ഈ കുടുംബത്തിന് എത്രത്തോളം കഴിയുമെന്ന് ഉറപ്പില്ല… അനീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തേങ്ങലുകളുടെ നിയന്ത്രണംപൊട്ടി.
പ്രിയതമനെ അവസാനമായി കണ്ടതോടെ ഹരിത കുഴഞ്ഞുവീണു. അച്ഛനുമമ്മയും സഹോദരങ്ങളും ബന്ധുക്കളും കണ്ണീരോടെ വിടനൽകി.
പോലീസ് അവഗണിച്ചെന്ന് അനീഷിന്റെ അച്ഛൻ
വിവാഹശേഷം ഹരിതയുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തുന്നതായി ഹരിതയും അനീഷും നൽകിയ പരാതി പോലീസ് വേണ്ടവിധം പരിഗണിക്കാതിരുന്നതാണ് പ്രതികൾക്ക് പ്രോത്സാഹനമായതെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ കുറ്റപ്പെടുത്തുന്നു. കേസെടുക്കാനോ താക്കീത് ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. അറസ്റ്റിലായവർ മുമ്പ് കൊലപാതകശ്രമവും അടിപിടിയുമടക്കമുള്ള കേസിൽ പ്രതികളാണെന്ന പശ്ചാത്തലം പോലീസ് ഗൗരവമായെടുത്തില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. ഡിസംബർ ഏഴിന് ഹരിതയുടെ അമ്മാവൻ സുരേഷ് മദ്യപിച്ചുവന്ന് ഭീഷണിപ്പെടുത്തിയെടുത്ത ഫോൺ തിരികെ തന്നില്ലെന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!