KSDLIVENEWS

Real news for everyone

ജനുവരി 1 മുതൽ സ്കൂൾ തുറക്കുന്നു ;
ആദ്യത്തെ ഒരാഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി ; സ്കൂൾ തുറക്കുമ്പോൾ അറിയേണ്ടത്

SHARE THIS ON

തിരുവനന്തപുരം: ജനുവരി 1 മുതല്‍ സ്കൂള്‍ തുറക്കുമ്ബോള്‍ ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കുകയുള്ളു. 300ല്‍ കൂടുതല്‍ കുട്ടികള്‍ 10, 12 ക്ലാസുകളിലുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. സ്കൂളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം.സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം. രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ. ജനുവരി 15നകം 10-ാം ക്ലാസിന്റെയും 30നകം 12-ാം ക്ലാസിന്റെയും ‍ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകും.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്ബോള്‍ സാനിറ്റൈസ് ചെയ്യണം. ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമെങ്കില്‍ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം. ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്താം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കരുത്.

സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം നിര്‍ബന്ധം. വാഹനങ്ങളില്‍ കയറും മുന്‍പ് തെര്‍മല്‍ പരിശോധന നടത്തണം. മാസ്ക് നിര്‍ബന്ധം. വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠനപിന്തുണ നല്‍കാന്‍ റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!