കാന്തപുരത്തെ കണ്ട് , ജമാഅത്തിനെ കാണാതെ മുഖ്യമന്ത്രിയുടെ കേരള പര്യടനം കോഴിക്കോട്ട്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടക്കുന്ന പൗരപ്രമുഖരുടെയും മതമേലധ്യക്ഷന്‍മാരുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമിക്ക് ക്ഷണമില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ജമാഅത്തിന്‍റെ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുണ്ടാക്കിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ജമാ അത്തെ ഇസ്ലാമിയെ പൂര്‍ണമായും മുഖ്യമന്ത്രി അവഗണിക്കുന്നത്. ഇകെ- എപി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എംഇഎസ്, കെഎന്‍എം എന്നീ സംഘടനാപ്രതിനിധികളെയും വിളിച്ച യോഗത്തില്‍ നിന്നാണ് ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രി മാറ്റി നിര്‍ത്തുന്നത്. അതേസമയം, ക്ഷണിച്ചെങ്കിലും താമരശ്ശേരി ബിഷപ്പടക്കം രണ്ട് രൂപതാ അധ്യക്ഷന്‍മാരും യോഗത്തിനെത്തിയില്ല.
നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്നതില്‍ കേരളമെമ്ബാടും പര്യടനം നടത്തി അഭിപ്രായങ്ങള്‍ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്‍റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടക്കുന്ന യോഗത്തില്‍ മതമേലധ്യക്ഷന്‍മാര്‍, സാംസ്കാരിക നായകര്‍, പ്രമുഖ വ്യാപാരികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നു. 120 പേരെയാണ് യോഗത്തിന് ആകെ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്കൂളിലാണ് മുഖ്യമന്ത്രി വിളിച്ച യോഗം.
താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ എന്നിവരെ യോഗത്തിന് ക്ഷണിച്ചെങ്കിലും രണ്ട് പേരും എത്തിയില്ല. ഞായറാഴ്ചയായതിനാല്‍ സഭയുടെ അത്യാവശ്യ ചടങ്ങുകള്‍ ഉണ്ടെന്നും, അതിനാല്‍ എത്താനാകില്ലെന്നുമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, സിഎസ്‌ഐ ബിഷപ്പ് റോയ്സ് വിക്ടര്‍ മനോജ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടു നിന്നുള്ള മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരും യോഗത്തിലുണ്ട്. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വയനാട്ടിലേക്ക് പോകും.
നവകേരളമെന്ന ലക്ഷ്യം. പിണറായി എന്ന നായകന്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കല്‍ വേദിയായിട്ടാണ് എല്‍ഡിഎഫ് മുഖ്യമന്ത്രിയുടെ കേരളപര്യടനത്തെ കണക്കാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഫലം നല്‍കിയ ഊര്‍ജമുണ്ട് ഇടതുമുന്നണിക്ക് ആകെ. ചുരുങ്ങിയ സമയം മാത്രമേ മുഖ്യമന്ത്രി ചടങ്ങുകളില്‍ സംസാരിക്കുന്നുള്ളൂ. ബാക്കിയുള്ള സമയം അദ്ദേഹം കേള്‍വിക്കാരനാണ്. ആശയങ്ങള്‍ കുറിച്ചെടുക്കുന്നു. ചെറിയ വാക്കുകളില്‍ മറുപടിപ്രസംഗവും.
എന്‍എസ്‌എസ് അടക്കം ഇതിന് മുമ്ബും കേരളപര്യടനവേദിയില്‍ നിന്ന് ചില സംഘടനകള്‍ വിട്ടു

