അതിര്‍ത്തികള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കുമെന്ന് ഒമാന്‍; വിമാന സര്‍വീസുകളും പുനഃരാരംഭിക്കും.

മസ്കത്ത് : ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിർത്തികൾ തുറക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു . ഡിസംബർ 29 പുലർച്ചെ 12 മണി മുതൽ കര , നാവിക , വ്യോമ അതിർത്തികൾ തുറക്കും . ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകളും പുനഃരാരംഭിക്കും . മറ്റ് രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം . എല്ലാ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇത് ബാധകമാണ് . ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തിൽ എത്തിയ ശേഷം ഒരു തവണ കൂടി പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും വേണം . അതേസമയം ഏഴ് ദിവസത്തിൽ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദർശകർക്ക് ക്വാറന്റീൻ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട് .

