KSDLIVENEWS

Real news for everyone

പി കെ ശശിയെ സിപിഐഎം സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തു

SHARE THIS ON

തിരുവനന്തപുരം : പി. കെ ശശി എംഎല്‍എ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് പി. കെ ശശിയെ രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് പാര്‍ട്ടി തിരിച്ചെടുത്തത്.

2019 നവംബര്‍ 26നാണ് പി.കെ ശശിയെ സിപിഐഎം സസ്പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!