KSDLIVENEWS

Real news for everyone

ആശ്വാസം : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ; ;
24 മണിക്കൂറിനിടെ 16,432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 252 മരണവും ; മൊത്തം കോവിഡ് ബാധിതർ 1,02,24,303 ആയി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 16,000ലേക്ക് എത്തി. ഇന്നലെ 16,432 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,02,24,303 ആയി.
ഇന്നലെ മാത്രം 252 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,48,153 ആയി ഉയര്‍ന്നു. നിലവില്‍ 2,68,581 പേര്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 24,900 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 98,07,569 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!