KSDLIVENEWS

Real news for everyone

കേരളത്തിന് ആശ്വാസം , ആദ്യപരിശോധനാ ഫലങ്ങളിൽ അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യമില്ല

SHARE THIS ON

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് കേരളത്തില്‍ എത്തിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്ബിളുകളുടെ പരിശോധനാഫലം പുറത്തു വന്നു.. ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വൈറസ് സാമ്ബിള്‍ പരിശോധനയില്‍ കണ്ടെത്തിയില്ല. പൂന വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്ബിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ രോഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടനെ കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 22 രോഗികളുടെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്ബിളുകളുടെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!