പാം ബീച്ചിൽ താമസിക്കാനൊരുങ്ങി ട്രംപ് , എതിർപ്പുമായി പ്രദേശവാസികൾ

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഫ്ലോറിഡയിലെ പാം ബീച്ചിലെ സ്വന്തം റിസോര്‍ട്ടായ ’മാര്‍ അ ലാഗോയില്‍ താമസിക്കാനുള്ള പദ്ധതിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ട്രംപ് അവിടെ സ്ഥിരതാമസമാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അയല്‍വാസികള്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്.
ഫ്ലോറിഡയിലെ പ്രമുഖര്‍ താമസിക്കുന്ന മേഖലയാണ് പാം ബീച്ച്. 1986 ല്‍ ട്രംപ് സ്വന്തമാക്കിയ എസ്റ്റേറ്റും ബംഗ്ലാവും 1993 ലാണ് സ്വകാര്യ റിസോര്‍ട്ടായി മാറ്റിയത്. സ്വകാര്യ റിസോര്‍ട്ടായി മാറ്റുമ്ബോള്‍ അവിടെ സ്ഥിര താമസമുണ്ടാകില്ലെന്ന് അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നെന്നാണ് അയല്‍വാസികള്‍ ചൂണ്ടികാണിക്കുന്നത്. പ്രസിഡന്റ് പാം ബീച്ചില്എത്തുന്നതിലും അയല്‍വാസികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ട്രംപ് എത്തുമ്ബോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രദേശവാസികള്‍ക്ക്
വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.സ്വകാര്യത ഇഷ്ടപ്പെടുന്നവരും സ്വസ്ഥത ആഗ്രഹിക്കുന്നവരുമാണ് പാം ബീച്ചുകാര്‍. എന്നാല്‍, ട്രംപ് അതിന് വിഘാതമാകുമെന്ന് പാം ബീച്ചുകാര്‍ കരുതുന്നത് കൊണ്ടാണ് എതിര്പ്പുയര്ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

