KSDLIVENEWS

Real news for everyone

എസ് എസ് എഫ് സ്റ്റുഡൻസ് കോൺഗ്രസ് സമാപന സംഗമം നാളെ ബന്തിയോട്

SHARE THIS ON

ബന്തിയോട്: “ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം” എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഉപ്പള ഡിവിഷൻ ഒരു വർഷത്തെ പ്രവർത്തന പദ്ധതികൾക്ക് സമാപനം കുറിച്ച് നടക്കുന്ന സ്റ്റുഡൻസ് കോൺഗ്രസ് സമാപന സംഗമം നാളെ മുട്ടം മഖ്ദൂമിയ്യ കാമ്പസിൽ വെച്ച് നടക്കും.രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം ഫ്ലാഗ് ഓഫ് ചെയ്യലോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സംഗമം ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ എ ബി കുട്ടിയാനം ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ശക്കീർ എം ടി പി തൃക്കരിപ്പൂർ പ്രമേയ പ്രഭാഷണം നടത്തും. ബശീർ അമാനി മെരുവമ്പായി,അബ്ദുറശീദ് അമാനി ഉപ്പള, ഹമീദ് ഹാജി കൽപ്പന, എം.കെ അബ്ദുറഹ്മാൻ മുട്ടം തുടങ്ങിയവർ ആശംസകളർപ്പിക്കും. തുടർന്ന് നടക്കുന്ന “വിദ്യർത്ഥിത്വം വിദ്യാഭ്യാസം” സെഷനിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി.കെ റാഷിദ് ബുഖാരി വിഷയാവതരണം നടത്തും.സുബൈർ ബാഡൂർ കീനോടട്ട് അവതരിപ്പിക്കും.11 മണിക്ക് നടക്കുന്ന സംവാദം “നേരിന്റെ രാഷ്ട്രീയം” എന്ന വിഷയത്തെ ആസ്പദമാക്കി ബശീർ ഉദ്യാവരം, ഹർഷാദ് വൊർക്കാടി, സ്വാദിഖ് ചെറുഗോളി,നംഷാദ് ബേക്കൂർ തുടങ്ങിയവർ സംവദിക്കും. ഇർഫാദ് മായിപ്പാടി മോഡറേറ്ററാകും.
2 മണിക്ക് നടക്കുന്ന “ലിബറലിസം, ലൈംഗികത, അരാജകത്വം ” ചോദ്യാത്തര സെഷൻ മുഹമ്മദലി അഹ്സനി മൂസോടി, ലത്തീഫ് സഖാഫി കാന്തപുരം, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ നേതൃത്വം നൽകും .3 മണിക്ക് നടക്കുന്ന “മതം, രാഷ്ട്രം, രാഷ്ട്രീയം” പഠന സംഗമം സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തും. സിദ്ധീഖ് സഖാഫി ബായാർ കീ നോട്ട് അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ” പ്രവർത്തകന്റെ നിലപാട് ” സബ്മിഷനിൽ അബ്ദുറഷീദ് സഅദി പൂങ്ങോട് ഇടപെട്ട് സംസാരിക്കും.4 മണിക്ക് സ്റ്റാർ വൈസ് ലൈൻ അംഗങ്ങളുടെ പ്രകടനത്തോടെ സമാപിക്കും.സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്യും. സൈനുദ്ധീൻ സുബൈകട്ട ,ബദ്റുൽ മുനീർ സഖാഫി അട്ടഗോളി, അബ്ദുന്നാസർ ബേകൂർ, ഇർഫാദ് സുറൈജി സോങ്കാൽ, അബ്ദുൽ അസീസ് അട്ടഗോളി, ഖലീൽ സഖാഫി ചിന്നമുഗർ, അഫ്സൽ കയർകട്ട, ശഫീഖ് സഖാഫി സോങ്കാൽ ,സൈഫുദ്ധീൻ യാഫി തുടങ്ങിയവർ സമ്പന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!