KSDLIVENEWS

Real news for everyone

ഖത്തറിൽ ഇന്ന് 198 പേർക്ക് കോവിഡ്; 124 പേർക് രോഗമുക്തി

SHARE THIS ON

ദോഹ : ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 25 പേര്‍ രാജ്യത്തിന് പുറത്തു നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പേര്‍ രോഗമുക്തി നേടിയിരിക്കുകയാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,680 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23,15 പേരാണ്. 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 31 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,323 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥരീകരിക്കപ്പെട്ടവരുടെ എണ്ണം 144,240 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!