ജിസിസി പച്ചപട ബാങ്കോട് വാട്സ്ആപ്പ് ഗ്രൂപ്പ്ന് തുടക്കം കുറിച്ചു

ബാങ്കോട്: ഈ കൊറോണക്കാലത്ത് രാഷ്ട്രീയത്തിൽ ഓൺലൈൻ – സോഷ്യൽ മീഡിയകൾ വലിയ പങ്കാണ് വഹിക്കുന്നത്. സർക്കാർ വകുപ്പുകൾ പോലും ഇതുപോലുള്ള നൂതന സംവിധാനങ്ങൾ വഴിയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വലിയൊരു സ്വാധീനമാണ് ഓൺലൈൻ – സോഷ്യൽ മീഡിയകൾ വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതുപോലുള്ള മീഡിയകൾ രാഷ്ട്രീയത്തിൽ കൈകാര്യം ചെയ്യുമ്പോൾ നേതാക്കന്മാരും പ്രവർത്തകരും വളരെയധികം ജാഗ്രത കാണിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ അഭിപ്രായപ്പെട്ടു. ജിസിസി പച്ചപ്പട ബാങ്കോട് വാട്സ്ആപ്പ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
മുനാസിർ കറാമയുടെ ഖിറാഹത്തോടെ വാട്സാപ്പിൽ ഓൺലൈൻയായി നടന്ന യോഗത്തിൽ ഖത്തർ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് ലുഖ്മാൻ ഹക്കീം അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ ഇക്ബാൽ ബാങ്കോട് ലോഗോ പ്രകാശനവും ജിസിസി പച്ചപ്പട സ്പോൺസർ ചെയ്ത 10 സ്ട്രീറ്റ് ലൈറ്റുകൾ പ്രഖ്യാപിച്ച കൊണ്ട് ഷമീർ ചെങ്കളം പ്രവർത്തന ഉദ്ഘാടനവും നിർവഹിക്കുകയും ബഷീർ വോളിബോൾ വാർഡ് കൗൺസിലറെ ആദരിക്കുകയും ചെയ്തു. ഷെഫീഖ് ചെങ്കളം ഖത്തർ , ബഷീർ കെ.എഫ്.സി ഖത്തർ , ആസിഫ് ബാങ്കോട് ബഹ്റൈൻ, കാമിൽ ബാങ്കോട് ദുബായ്, സലീം ബാങ്കോട് മസ്കറ്റ്, സഹീർ റാസൽഖൈമ, തൻസീർ കുവൈത്ത്, നജീബ് കെ.കെ.പുറം ദേര, അമീൻ പള്ളിക്കാൽ ,അശ്രി ഖത്തർ, നവാസ് ഒമാൻ എന്നിവർ പ്രസംഗിച്ചു. ചപ്പ റാക്ക് സ്വാഗതവും താജു സൗദി നന്ദിയും പറഞ്ഞു.

