പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി , 16- കാരൻ പിടിയിൽ ; സംഭവം കേരളത്തിൽ

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിയും ബന്ധുവുമായ പതിനാറുകാരൻ പിടിയിൽ. ഇടുക്കി കമ്പംമെട്ട് പോലീസ്സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരുവർഷമായി 16-കാരൻ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം
കഴിഞ്ഞദിവസം പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പോക്സോ ആക്ടനുസരിച്ച് കമ്പംമെട്ട് പോലീസ് കേസെടുത്തു.

