KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 58 പേർക്കും. 43 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (05.01.2020)

കാസര്‍കോട് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ്, 43 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 58 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3924 പേര്‍

വീടുകളില്‍ 3652 പേരും സ്ഥാപനങ്ങളില്‍ 272 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3924 പേരാണ്. പുതിയതായി 262 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1368 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 327 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 247 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 27 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 45 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

24450 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1126 പേര്‍ വിദേശത്ത് നിന്നെത്തിയവരും 886 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22438 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 23413 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 783 പേരാണ് കോവിഡ് ചികിത്സയിലുള്ളത.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 2
ബളാല്‍- 1
ചെമ്മനാട്- 3
ചെങ്കള- 2
ചെറുവത്തൂര്‍- 5
ഈസ്റ്റ് എളേരി- 5
കളളാര്‍- 6
കാഞ്ഞങ്ങാട്- 8
കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍- 2
കുറ്റിക്കോല്‍-3
മംഗല്‍പാടി-2
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം-1
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ -4
ഉദുമ-1
വെസ്റ്റ് എളേരി- 2

കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 1
ബളാല്‍ – 1
ബേഡഡുക്ക-3
ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-2
കാഞ്ഞങ്ങാട്- 5
കാസര്‍കോട്-1
കോടോംബേളൂര്‍- 1
മടിക്കൈ-2
മംഗല്‍പാടി- 1
മഞ്ചേശ്വരം-1
നീലേശ്വരം-2
പടന്ന-1
പനത്തടി-7
പിലിക്കോട്-4
പുല്ലൂര്‍ പെരിയ-1
ഉദുമ-3
വെസ്റ്റ് എളേരി- 3

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!